പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ 93.19 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ കാണാത്ത റെക്കോര്‍ഡാണ് ഉണ്ടായിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏപ്രില്‍ 23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് 16 ജില്ലകളിലായി 152 മണ്ഡലങ്ങളില്‍ നടന്നു. ആകെ 3.61 കോടി വോട്ടര്‍മാരില്‍ 3.36 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തിയവരില്‍ 1.65 കോടി വനിതകളും 1.71 കോടി പുരുഷന്മാരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
റെക്കോര്‍ഡ് വോട്ടിംഗ് സംസ്ഥാനത്തെ ജനാധിപത്യപ്രക്രിയയിലേക്കുള്ള ശക്തമായ ജനപങ്കാളിത്തം വ്യക്തമാക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.





