400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്കു 15 വർഷം കഠിന തടവും 150000 രൂപ പിഴ യും തൃശൂർ മൂന്നാം അഡി. ജില്ലാ ജഡ്ജി കെ.എം.രതീഷ് കുമാർ ശിക്ഷ വിധിച്ചു .
KL 72 8224 നമ്പർ ഭാരത് ബെൻസ് ചരക്ക് ലോറിയിൽ അനധികൃതമായ കടത്തി കൊണ്ടുപോയിരുന്ന 400 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ 400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ മലപ്പുറം ജില്ലയിലെ ചെറുകുളത്തിൽ മുഹമ്മദ് മകൻ സലിം, മുണ്ടത്തിക്കോട് പെരിങ്ങണ്ടൂർ വില്ലേജിൽ കരുവീട്ടിൽ മുഹമ്മദ് മകൻ ഷാഹിൻ, കൊടുങ്ങല്ലൂർ മണപ്പാട് വീട്ടിൽ ലക്ഷ്മണൻ മകൻ ലുലു എന്നിവരെ 15 വർഷം കഠിന തടവിനും 150000 രൂപ പിഴയടക്കുന്നതിനും തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജ് കെ.എം. രതീഷ് കുമാർ ശിക്ഷ വിധിച്ചു.
31.01.22 തീയതി രാവിലെ 7.45 മണിക്ക് NH 544 റോഡിലെ കൊടകര ഗാന്ധിനഗർ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത് .
മണ്ണുത്തി ഭാഗത്തു നിന്നും ചാലക്കുടി ഭാഗത്തേക്കു വരുന്ന കിഴക്കു വശം ട്രാക്കിലൂടെ KL 72 8224 നമ്പറായുള്ള ചരക്ക് ലോറിയിൽ കഞ്ചാവ് കയറ്റി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
കൊടകര എസ്. എച്ച്.ഒ. യുടെ നേതൃത്വത്തിൽ പോലീസ് സംഘം വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് 400 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തത്. നിയമാനുസൃതമായ നടപടി ക്രമങ്ങൾ പാലിച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്.തുടർന്നു ഇരിങ്ങാലക്കുട മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തന്നെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനക്കയക്കുകയും ചെയ്യുകയുണ്ടായി.
Cr 83/22 നമ്പറായി U/s 20(b)(ii) c, 25,29,27A of Ndps Act, പ്രകാരം കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസ് SC 618/22 നമ്പറായി ജില്ലാ കോടതിയിൽ വിചാരണ നടന്നുവരികയായിരുന്നു.
ഇപ്പോൾ വിജിലൻസിൻ പ്രവർത്തിക്കുന്ന കൊടകര SHO ആയിരുന്ന ജയേഷ് ബാലൻ്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 28 സാക്ഷികളെ വിസ്തരിക്കുകയും 62 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിന്റെ ആവശ്യത്തിലേക്കായി ആന്ധ്രാപ്രദേശിൽ നിന്ന് പോലും സാക്ഷികളെ കൊണ്ടു വന്ന വിസ്തരിക്കുകയുണ്ടായി.
കേസിൽ പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ K N സിനിമോൾ ഹാജരായി.