Kerala News

മത്സര ഓട്ടം തടയാന്‍ നടപടി: ഒരേ റൂട്ടിലെ ബസുകള്‍ക്ക് പത്തു മിനിറ്റ് ഇടവേളയ്ക്ക് മാത്രമേ പെര്‍മിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുളള ബസുകള്‍ക്ക് കുറഞ്ഞത് പത്തു മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയോടെയാണ് ഇനി പെര്‍മിറ്റുകള്‍ അനുവദിക്കുക എന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്.

ഇതിന്‍റെ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ നയം ബസ് ഉടമകളില്‍ നിന്ന് എതിര്‍പ്പുണ്ടാകുകയാണെങ്കില്‍, അതിനെ നിയമപരമായി നേരിടാനും സർക്കാർ തയ്യാറാണ്.

മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും റോഡ് സേഫ്റ്റി കമ്മീഷണറും നല്‍കുന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഉത്തരവ് പുറപ്പെടുവിക്കും.

മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് എന്നിവയുടെ സംയുക്ത പരിശോധനകളിലൂടെ മത്സര ഓട്ടം നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *