Kerala News

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇനി ചൂടന്‍ ‘ചിക്കിങ്’ വിഭവങ്ങള്‍; വെബ്‌സൈറ്റ് ഉടന്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ ഇനി ‘ചിക്കിങ്’ വിഭവങ്ങളും ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. യാത്രക്കാര്‍ക്ക് ബസില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അടുത്ത ബസ് സ്റ്റാന്‍ഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളില്‍ നിന്നോ ഭക്ഷണം പാഴ്‌സലായി സീറ്റുകളില്‍ എത്തും. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ അഞ്ച് സൂപ്പര്‍ക്ലാസ് സര്‍വീസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാകും ഭക്ഷണ വിതരണം. ക്രമേണ മറ്റ് ദീര്‍ഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം Read More…

Kerala News

എയര്‍ ഹോണ്‍ പിടിക്കാന്‍ 19 വരെ സ്‌പെഷ്യല്‍ ഡ്രൈവ്, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കും; വീണ്ടും കടുത്ത നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം നല്‍കി. ഈ മാസം 13 മുതല്‍ 19 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുക. പിടിച്ചെടുക്കുന്ന എയര്‍ഹോണ്‍ മാധ്യമങ്ങളുടെ മുന്നിലെത്തിക്കണം. ഇവ പ്രദര്‍ശിപ്പിക്കണം. റോഡ് റോളര്‍ ഉപയോഗിച്ച് എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞദിവസം കോതമംഗലം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തില്‍ ഹോണടിച്ചെത്തിയ സംഭവത്തില്‍ മന്ത്രി Read More…

Kerala News

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. റേഡിയേഷന്‍, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും. യാത്ര തുടങ്ങുന്ന ഇടം മുതല്‍ Read More…

Kerala News

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ Read More…

Kerala News

നാളെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; ദേശീയ പണിമുടക്കില്‍നിന്ന് ഒഴിവാകുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനമായ നാളെ (ജൂലൈ 9) കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ളത്. കെഎസ്ആര്‍ടിസി പൊതുഗതാഗതമാണ്, ജീവനക്കാർ സമരം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ സമരത്തിൽ ആറുശതമാനം ജീവനക്കാർ മാത്രം പങ്കെടുത്തപ്പോള്‍, മറ്റുള്ള 94 ശതമാനവും ജോലിയിൽ ഹാജരായത് കെഎസ്ആര്‍ടിസിയിലെ മാറുന്ന സമീപനത്തിന്റെ പ്രതീകമാണെന്നും മന്ത്രി വ്യക്തമാക്കി. ജോലിയിലുള്ള ജീവനക്കാർ Read More…

Kerala News

“എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം”; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയ്യതിക്ക് മുന്‍പേ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസവും ശമ്പളം ഒന്നാം തീയ്യതിക്ക് മുന്‍പായി അക്കൗണ്ടുകളില്‍ എത്തിച്ചെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ജീവനക്കാരോടൊപ്പം എന്നും എപ്പോഴുമുള്ള നിലപാടാണ് സര്‍ക്കാരിന്റെതെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ജൂണ്‍ 30-ന് തന്നെ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റത്തവണയായി സമയത്ത് വിതരണം ചെയ്യുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും Read More…

Kerala News

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ

കെഎസ്ആർടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിൾ ഡെക്കർ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്കൂൾ എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാർ. ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആർടിസി അല്ല നിലവിലുള്ളതെന്നും മന്ത്രി. വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീമിയം എസി ബസുകൾ ദിവസേന ശരാശരി പതിനായിരം രൂപയുടെ ലാഭമുണ്ടാക്കി. ഡ്രൈവിംഗ് സ്കൂൾ Read More…

Kerala News

മത്സര ഓട്ടം തടയാന്‍ നടപടി: ഒരേ റൂട്ടിലെ ബസുകള്‍ക്ക് പത്തു മിനിറ്റ് ഇടവേളയ്ക്ക് മാത്രമേ പെര്‍മിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുളള ബസുകള്‍ക്ക് കുറഞ്ഞത് പത്തു മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയോടെയാണ് ഇനി പെര്‍മിറ്റുകള്‍ അനുവദിക്കുക എന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്. ഇതിന്‍റെ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ നയം ബസ് ഉടമകളില്‍ നിന്ന് എതിര്‍പ്പുണ്ടാകുകയാണെങ്കില്‍, അതിനെ നിയമപരമായി നേരിടാനും സർക്കാർ തയ്യാറാണ്. മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക തീരുമാനം. Read More…

Kerala News

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് : മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ Read More…

Kerala News

‘മെയ് ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം വിതരണം

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്തി. ‘മെയ് ദിന സമ്മാനം’ എന്ന തലക്കെട്ടിൽ ആണ് കെഎസ്ആര്‍ടിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടത്. 22,000-ത്തിലധികം ജീവനക്കാർക്ക് മെയ് 1-നോടെ 75.06 കോടി രൂപ ശമ്പളംകൈമാറിയതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. അവധിദിനമായ മെയ് 1-ന് തന്നെ ശമ്പളം വിതരണം ചെയ്യണമെന്ന നിർദേശത്തോടെ ഗതാഗത വകുപ്പ് ശമ്പളത്തുക മേയ് മാസത്തിന്റെ ആദ്യദിനത്തിന് മുമ്പ് തന്നെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. “മെയ് ദിനത്തിൽ കെഎസ്ആർടിസി Read More…