Kerala News

മത്സര ഓട്ടം തടയാന്‍ നടപടി: ഒരേ റൂട്ടിലെ ബസുകള്‍ക്ക് പത്തു മിനിറ്റ് ഇടവേളയ്ക്ക് മാത്രമേ പെര്‍മിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുളള ബസുകള്‍ക്ക് കുറഞ്ഞത് പത്തു മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയോടെയാണ് ഇനി പെര്‍മിറ്റുകള്‍ അനുവദിക്കുക എന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കിയത്. ഇതിന്‍റെ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ നയം ബസ് ഉടമകളില്‍ നിന്ന് എതിര്‍പ്പുണ്ടാകുകയാണെങ്കില്‍, അതിനെ നിയമപരമായി നേരിടാനും സർക്കാർ തയ്യാറാണ്. മത്സര ഓട്ടത്തെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക തീരുമാനം. Read More…

Kerala News

ഗ്രാമപ്രദേശങ്ങളിലേക്കും മിനി ബസുകൾ: 503 പുതിയ റൂട്ടുകൾ

കൊച്ചി: ഗതാഗത സൗകര്യമില്ലാത്ത 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം നടത്തിയ ജനകീയ സദസിലൂടെ നിരവധി പുതിയ റൂട്ടുകൾ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലൈസൻസ് സംവിധാനം അടിസ്ഥാനമാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസുകൾ അനുവദിക്കും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഈ റൂട്ടുകളിൽ സർവീസ് നടത്തും. 25 ലക്ഷം രൂപ വരെയുള്ള ചെറുബസുകൾക്ക് പെർമിറ്റ് നൽകും. സ്ത്രീകൾ ഉൾപ്പെടെ Read More…