Death India News

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ രഘു റായ് ഞായറാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 83 വയസായിരുന്നു.

ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സറിനെതിരെ ചികിത്സയില്‍ ആയിരുന്നുവെന്ന് മകന്‍ നിതിൻ റായ് അറിയിച്ചു. പ്രോസ്റ്റേറ്റ് കാന്‍സറും പിന്നീട് വയറുമായി ബന്ധപ്പെട്ട കാൻസറും അദ്ദേഹത്തിന് പിടിപെട്ടെങ്കിലും ഭേദമായി. അടുത്തിടെ കാന്‍സര്‍ മസ്തിഷ്‌കത്തിലേക്ക് വ്യാപിക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മകൻ പറഞ്ഞു.

ഭാര്യ ഗുർമീത്, മകന്‍ നിതിന്‍, ലഗന്‍, അവനി, പുര്വൈ എന്നിവര്‍ പെൺമക്കളാണ്.

ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും തൻ്റെ ക്യാമറയിലൂടെ അവതരിപ്പിച്ച രഘു റായിയുടെ നിര്യാണം ഇന്ത്യന്‍ ഫോട്ടോഗ്രഫിക്ക് വലിയ നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *