Health Kerala Medical News

ഓപ്പറേഷന്‍ തൂഫാന്‍; കേരള ചരിത്രത്തിലെ ഏറ്റവും വലിയ നാര്‍ക്കോട്ടിക് വേട്ട


കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാര്‍ക്കോട്ടിക് വേട്ടയാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വിപണിയില്‍ മുമ്പ് പഞ്ചാബായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും ഇന്നത് കേരളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനകം അയ്യായിരം പേരെയാണ് അറസ്റ്റ് ചെയ്തത്. നാലായിരത്തിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ലോബികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോഡ് മയക്കുമരുന്ന് ചേര്‍ത്ത് ഉണ്ടാക്കുന്ന മിഠായി കമ്പനിയിലും അറസ്റ്റ് നടന്നു. സ്‌കൂള്‍ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ മയക്കുമരുന്നിന്റെ അടിമയാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരെ കാപ്പ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *