കാസർഗോഡ്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അജ്ഞാത അവതാരങ്ങൾ സ്പോൺസർ ചെയ്യുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് ഇത്രയും സ്നേഹമുള്ള സുഹൃത്തുക്കളെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യുഡിഎഫ് 10 കൊല്ലം അധികാരമില്ലാതെയിരുന്നതിൻ്റെ ക്ഷീണം തീർക്കാനാണു ഈ ആക്രാന്തമെന്നും കാസർഗോഡ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ 10 കൊല്ലം കൊണ്ടു ചെയ്തത് 3 മാസം കൊണ്ടു മറികടക്കാനാണ് വിഡി സതീശനും സംഘവും ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തിരുവനന്തപുരം- കരിപ്പൂർ ചാർട്ടഡ് ഫ്ലൈറ്റ് ആരാണ് സ്പോൺസർ ചെയ്തതെന്ന് ജനങ്ങൾക്ക് അറിയണം. Read More…
Tag: ramesh chennithala
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ നിർണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറത്തെ വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജനജാഗ്രതാസമിതികൾ രൂപീകരിച്ച് ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുകയാണ് രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിലെ നടപടികളിലൂടെ ലഹരിവിതരണത്തിൽ മുപ്പത് ശതമാനത്തോളം കുറവ് വരുത്താനായെന്ന് മന്ത്രി അറിയിച്ചു. ലഹരിയുടെ ആവശ്യകതയിൽ കുറവ് വരുത്തുകയും പുനരധിവാസം ശക്തിപ്പെടുത്തുകയുമാണ് രണ്ടാംഘട്ടത്തിന്റെ ഉദ്ദേശ്യം. തൂഫാൻ നാർക്കോ ഹണ്ട് എല്ലാ വാർഡുകളിലേക്കും Read More…
‘ഓപ്പറേഷൻ തൂഫാൻ’: തമിഴ്നാട് മുഖ്യമന്ത്രിയെ കാണാൻ കേരള ആഭ്യന്തരമന്ത്രി ചെന്നൈയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11.30-നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേരള ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന് തമിഴ്നാടിൻ്റെ സഹകരണവും പിന്തുണയും തേടാനാണ് ആഭ്യന്തരമന്ത്രിയുടെ തീരുമാനം. അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്തും മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമായി തടയുന്നതിനായി Read More…
ഓപ്പറേഷന്‍ തൂഫാന്‍; കേരള ചരിത്രത്തിലെ ഏറ്റവും വലിയ നാര്‍ക്കോട്ടിക് വേട്ട
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാര്‍ക്കോട്ടിക് വേട്ടയാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വിപണിയില്‍ മുമ്പ് പഞ്ചാബായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും ഇന്നത് കേരളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനകം അയ്യായിരം പേരെയാണ് അറസ്റ്റ് ചെയ്തത്. നാലായിരത്തിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ലോബികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് മയക്കുമരുന്ന് ചേര്‍ത്ത് ഉണ്ടാക്കുന്ന മിഠായി കമ്പനിയിലും അറസ്റ്റ് നടന്നു. സ്‌കൂള്‍ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ Read More…
‘ഓപ്പറേഷന്‍ തൂഫാന്‍’ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ
സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ കൂടുതല്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി ഇൻ്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു Read More…
കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശന്‍
കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിമായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറാണ് വിഡി സതീശന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് നിയുക്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നിരവധി ജനക്കൂട്ടമാണ് എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, Read More…
മന്ത്രിമാരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കേരള നിയമസഭയിലേക്കുള്ള മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എപി അനില്‍കുമാര്ഡ, പിസി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ് എന്നിവരെയാണ് മന്ത്രിമാരായി തെരഞ്ഞെടുത്തത്. ഐസി ബാലകൃഷ്ണന്‍, കെഎ തുളസി തുടങ്ങിയവര്‍ ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ കേരള ഗവര്‍ണര്‍ Read More…
രാജി വെക്കാന്‍ സന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് ശേഷം അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജി വെക്കാനുള്ള തീരുമാനത്തിലാണ് രമേശ് ചെന്നിത്തല എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് താന്‍ രാജി വെക്കുകയാണെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.ഇനിയും തനിക്ക് അവഗണന സഹിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. രാജിക്കത്ത് തയ്യാറാക്കുവാന്‍ ഓഫീസില്‍ നിര്‍ദ്ദേശവും Read More…
കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ അറിയാം
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് ഞായറാഴ്ചയോടെ അറിയാനാകുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെ എഐസിസി നിരീക്ഷകർ എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രധാനമായും വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. കെ സി വേണുഗോപാലിനാണ് പിന്തുണ കൂടുതൽ ലഭിച്ചിരിക്കുന്നത്. തൊട്ട് പിന്നാലെ വിഡി സതീശനും പിന്തുണയുണ്ട്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ നേതാക്കളുടെയും Read More…
ഗോപി മാമ്പുള്ളിയുടെ ദേശങ്ങൾ കഥ പറയുന്നു പ്രകാശനം; ഉമ്മൻചാണ്ടി പുരസ്കാരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുകാരൻ ഗോപി മാമ്പുള്ളിയുടെ ദേശങ്ങൾ കഥ പറയുന്നു പുസ്തക പ്രകാശനവും, ഉമ്മൻചാണ്ടി സാഹിത്യ, വിദ്യാഭ്യാസ, മാധ്യമ പുരസ്കാരവും മുൻ ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, പ്രമുഖ സാഹിത്യകാരൻ ഡോക്ടർ പി വി കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി,മുൻ ഡിസിസി പ്രസിഡണ്ടുമാരായ പി എ മാധവൻ, ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ ടിവി Read More…





