മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് ശേഷം അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജി വെക്കാനുള്ള തീരുമാനത്തിലാണ് രമേശ് ചെന്നിത്തല എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് താന്‍ രാജി വെക്കുകയാണെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.
ഇനിയും തനിക്ക് അവഗണന സഹിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. രാജിക്കത്ത് തയ്യാറാക്കുവാന്‍ ഓഫീസില്‍ നിര്‍ദ്ദേശവും നല്‍കി. രമേശ് ചെന്നിത്തല അനുനയിപ്പിക്കാനായി ഹൈക്കമാന്‍ഡ് ആഭ്യന്തരമന്ത്രി സ്ഥാനം നല്‍കാനും സാധ്യതയുണ്ട്.





