കേരള നിയമസഭയിലേക്കുള്ള മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എപി അനില്‍കുമാര്ഡ, പിസി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ് എന്നിവരെയാണ് മന്ത്രിമാരായി തെരഞ്ഞെടുത്തത്. ഐസി ബാലകൃഷ്ണന്‍, കെഎ തുളസി തുടങ്ങിയവര്‍ ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നല്‍കി.
മന്ത്രിമാര്‍ക്കുള്ള വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് വിഡി സതീശന്‍ അറിയിച്ചു. മ്ന്ത്രിമാര്‍ക്കുള്ള വകുപ്പുകളുടെ കാര്യം നാളെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനു പുറമെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി വിജയന്‍, രാജീവ് ചന്ദ്രശേഖര്‍, ബിനോയ് വിശ്വം, വിജയ് അടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





