India News

തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസ് എസി കോച്ചിൽ തീപിടിത്തം

രാജധാനി എക്സ്പ്രസ് ട്രെയിനിൻ്റെ എസി കോച്ചിൽ തീപിടിത്തമുണ്ടായത് യാത്രക്കാരിൽ പരിഭ്രാന്തി. തിരുവനന്തപുരത്ത് നിന്ന് ന്യൂ ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിലാണ് സംഭവം. മധ്യപ്രദേശിലെ രത്ലം ജില്ലയിൽ ഞായറാഴ്ച രാവിലെയായിരുന്നു തീപിടിത്തം ഉണ്ടായത്.

തീപിടിത്തമുണ്ടായ കോച്ചിലുണ്ടായിരുന്ന 68ഓളം യാത്രക്കാരെയും 15 മിനിറ്റിനകം സുരക്ഷിതമായി ഒഴിപ്പിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തക സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള മറ്റ് നിരവധി ട്രെയിൻ സർവീസുകൾ വൈകിയതായി റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *