Death India News

ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയയായ X-ല്‍ പങ്കുവെച്ച സന്ദേശത്തില്‍, വൈവിധ്യമായ ഇന്ത്യയെ അതിൻ്റെ അന്തസത്തയോടു കൂടി തൻ്റെ ക്യാമറയിലൂടെ അനശ്വരമാക്കിയ വ്യക്തിയായിരുന്നു രഘു റായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ ചിത്രങ്ങള്‍ക്ക് അസാധാരണമായ സവിശേഷതകളും ആഴവും വൈവിധ്യവും ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോഗ്രഫിയുടെയും സംസ്കാരത്തിൻ്റെയും ലോകത്തിന് രഘു റായിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്നും, കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഫോട്ടോഗ്രഫി സമൂഹത്തിനും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

Death India News

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ രഘു റായ് ഞായറാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 83 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സറിനെതിരെ ചികിത്സയില്‍ ആയിരുന്നുവെന്ന് മകന്‍ നിതിൻ റായ് അറിയിച്ചു. പ്രോസ്റ്റേറ്റ് കാന്‍സറും പിന്നീട് വയറുമായി ബന്ധപ്പെട്ട കാൻസറും അദ്ദേഹത്തിന് പിടിപെട്ടെങ്കിലും ഭേദമായി. അടുത്തിടെ കാന്‍സര്‍ മസ്തിഷ്‌കത്തിലേക്ക് വ്യാപിക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മകൻ പറഞ്ഞു. ഭാര്യ ഗുർമീത്, മകന്‍ നിതിന്‍, ലഗന്‍, അവനി, പുര്വൈ എന്നിവര്‍ പെൺമക്കളാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാമൂഹിക Read More…