Death India News

ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.

സോഷ്യല്‍ മീഡിയയായ X-ല്‍ പങ്കുവെച്ച സന്ദേശത്തില്‍, വൈവിധ്യമായ ഇന്ത്യയെ അതിൻ്റെ അന്തസത്തയോടു കൂടി തൻ്റെ ക്യാമറയിലൂടെ അനശ്വരമാക്കിയ വ്യക്തിയായിരുന്നു രഘു റായിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ ചിത്രങ്ങള്‍ക്ക് അസാധാരണമായ സവിശേഷതകളും ആഴവും വൈവിധ്യവും ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോട്ടോഗ്രഫിയുടെയും സംസ്കാരത്തിൻ്റെയും ലോകത്തിന് രഘു റായിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്നും, കുടുംബാംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഫോട്ടോഗ്രഫി സമൂഹത്തിനും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *