റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിയും ഊര്‍ജ പദ്ധതികളേയും ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിൻ്റെ ആണവ പദ്ധതി കൊണ്ട് വ്യവസായം, ഊര്‍ജം, ആരോഗ്യരംഗം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവന നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കല്പാക്കത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ ‘ക്രിറ്റിക്കാലിറ്റി’ നിലയിലെത്തിയത് രാജ്യത്തിൻ്റെ ആണവ ഊര്‍ജ യാത്രയിലെ ചരിത്ര നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ റിയാക്ടര്‍ വൈദ്യുതി ഉല്‍പാദനത്തിനൊപ്പം ഭാവിക്കായി പുതിയ ഇന്ധനം സൃഷ്ടിക്കാൻ ശേഷിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നേട്ടത്തില്‍ പങ്കുവഹിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ നേട്ടം ‘വികസിത ഭാരത്’ ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഊര്‍ജ മേഖലയിൽ പ്രത്യേകിച്ച് കാറ്റിൽ നിന്നുള്ള ഊര്‍ജത്തിൻ്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ മുന്നേറ്റത്തിന് ശക്തി പകരുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കാറ്റിൽ നിന്നുള്ള ഊര്‍ജമെന്നും (വിൻഡ് ഫാം) അദ്ദേഹം വ്യക്തമാക്കി.





