എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
Related Articles
അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത്
പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ആദ്യ വീടിൻ്റെ താക്കോൽ കൈമാറി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട സെലിൻ ഫ്രാൻസിസ് കിഴക്കേ വീട്ടിൽ എന്ന വ്യക്തിക്കാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകിയത്. അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ട പറവൂർ ബ്ലോക്കിലെ ആദ്യ വീടാണിത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയും, ടോയ്ലറ്റ് നിർമ്മാണത്തിനായി അധികവിഹിതമായി ശുചിത്വമിഷന്റെ 12,000 Read More…
സാമ്പ്രാണിക്കോടി വീണ്ടും തുറക്കുന്നു: കേരളപ്പിറവി ദിനത്തിൽ കായൽ നടുവിലെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ഓൺലൈൻ ടിക്കറ്റ് വഴി പ്രവേശനം
കൊല്ലം: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി, അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ കേന്ദ്രത്തിലേക്ക് ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് സംവിധാനത്തിലൂടെയാണ് പ്രവേശനം. ബോട്ടുടമകളുമായി ഡിടിപിസി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ പ്രാക്കുളം, മണലിൽ ക്ഷേത്രക്കടവ്, കുരീപ്പുഴ പള്ളി എന്നീ മൂന്ന് കടവുകളിൽ നിന്നാണ് ബോട്ടുകൾ സഞ്ചാരികളെ കായൽ നടുവിലെ ആകർഷക കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക. ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് Read More…
വയനാട് ദുരന്തം: അർഹമായ സഹായം ഉടൻ കേന്ദ്രം ലഭ്യമാക്കണം – മുഖ്യമന്ത്രി
മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 10 ലക്ഷം രൂപ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു. വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നല്‍കും. വനിതാ ശിശുവികസന വകുപ്പ് ഫണ്ടില്‍ നിന്നാണ് തുക നൽകുക. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത Read More…