International News Politics

ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താനെ സഹായിച്ചതായി ചൈനയുടെ സ്ഥിരീകരണം

കഴിഞ്ഞ വർഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ നാല് ദിവസത്തെ സംഘർഷത്തിനിടെ പാകിസ്താനെ സഹായിച്ചതായി ചൈന. ഇതാദ്യമായാണ് തങ്ങളുടെ ഭാഗത്ത് നിന്ന് സാങ്കേതിക സഹായം പാകിസ്താന് നൽകിയെന്ന് ചൈന വെളിപ്പെടുത്തുന്നത്.

ചൈനയുടെ സർക്കാർ ചാനലായ സിസിടിവി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ചൈനയുടെ യുദ്ധവിമാനങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും വികസിപ്പിക്കുന്ന ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെംഗ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻജിനീയറായ ഷാങ് ഹെങ് പാകിസ്താനു വേണ്ടി നേരിട്ടുള്ള സാങ്കേതിക പിന്തുണ നൽകിയതായി വ്യക്തമാക്കി.

ഈ വിവരങ്ങൾ പിന്നീട് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ-പാക് സംഘർഷത്തിൽ ചൈനയുടെ സാങ്കേതിക ഇടപെടൽ സംബന്ധിച്ച ആദ്യ ഔദ്യോഗിക സ്ഥിരീകരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *