India News

ദീപാവലി സമ്മാനം: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 3% ഉയർത്തി.

ന്യൂഡല്‍ഹി: ദീപാവലിക്ക് മുന്നോടിയായി, കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻധാരികൾക്കും ആശ്വാസ വാർത്ത. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ 3% ക്ഷാമബത്ത വർധിപ്പിക്കാൻ തീരുമാനമെടുത്തു. ഇതോടെ, ജീവനക്കാരുടെ ക്ഷാമബത്ത 50% നിന്ന് 53% ആയി ഉയരും.

ഈ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ, 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള എൻട്രി ലെവൽ ജീവനക്കാർക്ക് പ്രതിമാസം 540 രൂപയുടെ വർധന ലഭിക്കും. പുതുക്കിയ ക്ഷാമബത്ത ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക. കഴിഞ്ഞ മാർച്ചിൽ 4% വർധനയിലൂടെ 50% ക്ഷാമബത്ത നിലവിൽ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *