തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിട്ടു, ആദ്യമായി 57,000 രൂപ പവൻ കടന്ന് ഇന്നത്തെ വ്യാപാരം ആരംഭിച്ചു. 360 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സ്വർണവില 2,700 ഡോളർ കടന്നതും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 എന്ന നിലയിലും ആയതോടെയാണ് കേരളത്തിലെ സ്വർണവിലയിൽ ഈ കുതിപ്പ്. കൂടാതെ, 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപയും മറികടന്നിട്ടുണ്ട്.
പണിക്കൂലി, ജിഎസ്ടി, എച്ച്യുഐഡി ചാർജുകൾ ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ 62,000 രൂപ വരെ ചെലവാക്കേണ്ടി വരും. 22 കാരറ്റിന് 7,140 രൂപയും 18 കാരറ്റിന് 5,900 രൂപയും ആണ് ഇന്നത്തെ നിരക്ക്.