India News

ശബ്ദങ്ങളില്ലാതെ സമാധാനത്തിലേക്ക്: കശ്മീരും അതിര്‍ത്തിപ്രദേശങ്ങളും സാധാരണ നിലയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളെ അശാന്തമാക്കിയ യുദ്ധ ഭീതിക്ക് അവസാനം. പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്നുള്ള ഇന്ത്യയുടെ “ഓപ്പറേഷന്‍ സിന്ദൂര്‍” പ്രഹരങ്ങള്‍ക്കും പിന്നാലെ സംഘര്‍ഷഭൂമിയായ കശ്മീര്‍ താഴ്‌വരയും അതിര്‍ത്തി ജില്ലകളും ഇനിയൊരിക്കല്‍ കൂടി സമാധാനത്തിലേക്ക് മടങ്ങുകയാണ്.

ആറ് ദിവസത്തെ നിരന്തരമായ ഡ്രോണും മിസൈലും തുടങ്ങിയ സൈനിക സാന്നിധ്യശബ്ദങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രി 11 മണിയോടെ നിയന്ത്രണ രേഖയിലെ എല്ലാ മേഖലയിലും വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജമ്മു, പൂഞ്ച്, രജൗരി മേഖലകളില്‍ ജനജീവിതം സാധാരണ നിലയില്‍ മടങ്ങിയിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കര, വ്യോമ, കടല്‍ മേഖലകളിലെ സൈനിക നടപടികള്‍ നിര്‍ത്താന്‍ ധാരണയായത്. കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടി നിര്‍ത്തല്‍ കരാറോടെ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *