Kerala News

കൂടൽമാണിക്യം ഉത്സവം കോടിയേറി


ഇരിങ്ങാലക്കുട: പത്തു ദിവസം നീണ്ടുനിൽക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് 7-ന് കൊടിയേറ്റ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് തന്ത്രിമാരെ വരവേറ്റ് ആചാര്യ വരണം നടത്തി. കുളമൺ ഇല്ലത്തെ രാമചന്ദ്രൻമുസ് കൊടിക്കുറയും പവിത്രവും ആചാര്യന്മാർക്ക് കൈമാറി. തുടർന്ന് പാണി കൊട്ടി കോടികുറ.കൂർച്ചം. മണി. മാല എന്നിവ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ച് ക്ഷേത്രം തന്ത്രി നാഗ മണ്ണ് നാരായണൻ നമ്പൂതിരി മൂന്ന് പ്രതീക്ഷണം വച്ചു. തുടർന്ന് 8 10 നും 8 40 നും മധ്യേ കൊടിയേറ്റി. തന്ത്രിനാഗമണ്ണ് ത്രിവിക്രമൻ നമ്പൂതിരി. മേൽശാന്തി പുത്തില്ലത്ത് ആനന്ദൻ നമ്പൂതിരി. മണക്കാട് പരമേശ്വരൻ നമ്പൂതിരി. അഖിൽ നമ്പൂതിരി. നിഖിൽ നമ്പൂതിരി എന്നിവർ സഹകര്‍മികരായി.


പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഭഗവാൻ ആദ്യമായി പുറത്തേക്ക് എഴുന്നുള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് ആഘോഷിക്കും. രാവിലെ ഏഴിനും രാത്രി ഏഴിനും മാതൃക്കൽ ബലിദർശനം നടക്കും. രാത്രി 9 30ന് നടക്കുന്ന കൊടിപ്പുറത്തെ വിളക്കിൽ ദേവസത്തിന്റെ സ്വന്തം ആനയായ മേഘർജുനൻ സംഗമേശ്വരന്റെ തിടമ്പേറ്റും. തുടർന്ന് 17 ഗജവീരന്മാർ അണിനിരക്കുന്ന വിളക്ക് എഴുന്നള്ളിപ്പ് നടക്കും. പാഞ്ചാരിമേളത്തിന് ഡോ മൂർക്കനാട് ദിനേശൻ വാരിയർ പ്രമാണം വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *