തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണയും വിളംബരചുമതല ഏറ്റെടുക്കുന്നത് എറണാകുളം ശിവകുമാറാണ്. പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന കൊമ്പന്‍ തെക്കേ ഗോപുരനട തുറന്നിടുന്നതോടെയാണ് പൂരത്തിന് വിളംബരമാകുക. മേയ് 5ന് വിളംബരവും, മേയ് 6ന് പൂരവും ആയിരിക്കും.
ബോര്‍ഡ് അംഗങ്ങളുടെയും ഘടകക്ഷേത്രങ്ങളുടെയും യോഗത്തിലാണ് ശിവകുമാറിനെ വീണ്ടും തെരഞ്ഞെടുത്തത്. തുടർച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ ഈ ദൗത്യം നിര്‍വഹിക്കുന്നത്. നേരത്തെ ഈ ചുമതല ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുവരികയായിരുന്നു. വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ശിവകുമാറിലേക്ക് ഉത്തരവാദിത്തം മാറുകയായിരുന്നു. കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാര്‍,





