ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ അറിവിൻ്റെയും ആത്മാഭിമാനത്തിൻ്റെയും വെളിച്ചം പകർന്ന മഹാനായ സാമൂഹിക പരിഷ്കർത്താവ് ആണ് മഹാത്മ അയ്യങ്കാളി എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പി കെ ബാബു, യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീ മുരളി കൊളങ്ങട്ട് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി ബിനീഷ് കോട്ടപ്പുറം, ബാബു വെളിയന്നൂർ, എന്നിവർ നേതൃത്വം നൽകി.





