Kerala News

സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്

കേരളത്തില്‍ അതിതീവ്രമഴയെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റുള്ള ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണുള്ളത്. മഴ ശക്തമായതോടെ വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

അതിതീവ്രമഴയില്‍ ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പ്പൊട്ടലുണ്ടായി. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. കോട്ടയത്ത് പ്രളയ സമാനമായ രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *