വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. വെള്ളാഞ്ചേരി സ്വേേദശിയായ രാജു (50) ആണ് ജനവാസമേഖലയില്‍ ഇന്ന് രാവിലെ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തില്‍ രാജുവിന്റെ വാരിയെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മണിക്കൂറുകള്‍ ഭീതിപരത്തിയ കാട്ടാനയെ ഒടുവില്‍ ജനങ്ങളും വനം വകുപ്പും ചേര്‍ന്ന് കാടുകയറ്റി.





