വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. വെള്ളാഞ്ചേരി സ്വേേദശിയായ രാജു (50) ആണ് ജനവാസമേഖലയില്‍ ഇന്ന് രാവിലെ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തില്‍ രാജുവിന്റെ വാരിയെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ ഭീതിപരത്തിയ കാട്ടാനയെ ഒടുവില്‍ ജനങ്ങളും വനം വകുപ്പും ചേര്‍ന്ന് കാടുകയറ്റി.
Tag: elephant attack
മേപ്പാടി കാട്ടാന ആക്രമണം: ജെസിയുടെ കുടുംബാംഗത്തിന് ജോലി പരിഗണിക്കുമെന്ന് ടി. സിദ്ദിഖ്
മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് അറിയിച്ചു. ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചു. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. ജെസിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് 10,000 രൂപ നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് Read More…
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടികൊന്നു
തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ശ്രീകുട്ടന്‍(35) ആണ് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ന് ഉച്ചയോടെ ആണ് വാഴ്വാടി കാശിനാഥന്‍ എന്ന ആന ഇടഞ്ഞത്.കഴിഞ്ഞ ദിവസം രാത്രിയും ഇതേ ആന വിളക്ക് എഴുന്നെള്ളിപ്പിനിടെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേരെ ആന തട്ടിയിട്ടു. ഉടനെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് തളക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും ആന പാപ്പാന്മാരെ അക്രമിക്കുകയായിരുന്നു.
വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം, രണ്ടര വയസുകാരിയും മുത്തശ്ശിയും കൊല്ലപ്പെട്ടു
തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം. തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹസ്സല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവരാണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിലായിരുന്നു പുലര്‍ച്ച രണ്ടരയോടെ ആക്രമണം. വീടിന് സമീപം എത്തിയ കാട്ടാന ജനല്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. അഞ്ച് പേരായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി കിടന്നുറങ്ങുന്നതിനിടെ പുറത്ത് കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ കുടുംബം Read More…
വീണ്ടും കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ 60കാരന്‍ മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് ആക്രമണത്തില്‍ മരണപ്പെട്ടത്. വീടിനോട് ചേര്‍ന്ന വനമേഖലയിലേക്ക് പശുവുമായി പോയ മല്ലനെ കാട്ടാന തുമ്പിക്കൈ കൊണ്ട് എറിഞ്ഞാണ് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു പരിക്ക്. ഉടന്‍ തന്നെ മല്ലനെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവസ്ഥ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലായ മല്ലന്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ മരിച്ചു. പത്തുദിവസം മുന്‍പാണ് മണ്ണാര്‍ക്കാടിന് സമീപം ഉമ്മര്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്. Read More…
ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായം കൈമാറി
മരിച്ചവരുടെ വീടുകൾ കളക്ടർ സന്ദർശിച്ചു ചാലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ വീടുകൾ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു, ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ജില്ലാ കളക്ടർ കൈമാറി. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയിൽ കളക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി Read More…
അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍: കാട്ടാന ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തം
തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ ജനങ്ങൾക്കൊപ്പം എല്ലാ രാഷ്ട്രീയ കക്ഷികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിന് സ്ഥിരപരിഹാരമാണ് ആവശ്യമെന്നു പഞ്ചായത്ത് അറിയിച്ചു. ഇന്നലെ രാത്രിയിലാണ് വാഴച്ചാല്‍ ശാസ്താപൂവം ഊരിലെ സതീഷും അംബികയും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തേന്‍ ശേഖരിക്കാനായി ഒരു കുടുംബം കാട്ടിനകത്തേക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. ഒരാഴ്ച മുന്‍പ് Read More…





