Kerala News

വീണ്ടും കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ 60കാരന്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ചീരക്കടവ് സ്വദേശി മല്ലന്‍ (60) ആണ് ആക്രമണത്തില്‍ മരണപ്പെട്ടത്. വീടിനോട് ചേര്‍ന്ന വനമേഖലയിലേക്ക് പശുവുമായി പോയ മല്ലനെ കാട്ടാന തുമ്പിക്കൈ കൊണ്ട് എറിഞ്ഞാണ് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു പരിക്ക്.

ഉടന്‍ തന്നെ മല്ലനെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവസ്ഥ ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിലായ മല്ലന്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ മരിച്ചു.

പത്തുദിവസം മുന്‍പാണ് മണ്ണാര്‍ക്കാടിന് സമീപം ഉമ്മര്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത്. ആവര്‍ത്തിച്ചുള്ള കാട്ടാന ആക്രമണങ്ങള്‍ പ്രദേശവാസികളില്‍ ആശങ്കയും ഭയവും പടര്‍ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *