Culture Death Kerala News

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടികൊന്നു

തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ശ്രീകുട്ടന്‍(35) ആണ് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ന് ഉച്ചയോടെ ആണ് വാഴ്വാടി കാശിനാഥന്‍ എന്ന ആന ഇടഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രിയും ഇതേ ആന വിളക്ക് എഴുന്നെള്ളിപ്പിനിടെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേരെ ആന തട്ടിയിട്ടു. ഉടനെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് തളക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും ആന പാപ്പാന്മാരെ അക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *