
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ₹35 കുറഞ്ഞതോടെ 916 സ്വർണത്തിൻ്റെ വില ഗ്രാമിന് ₹13,965 ആയി. എട്ട് ഗ്രാമിന് വില 1,11,720 രൂപയായാണ് കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില ₹11,535 ആയി. എട്ട് ഗ്രാമിന് ₹92,280 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി ഗ്രാമിന് 255 രൂപയും എട്ട് ഗ്രാമിന് 2,040 രൂപയുമാണ് നിലവിലെ നിരക്ക്.
ആഗോള വിപണിയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതെന്ന് വിപണി വൃത്തങ്ങൾ അറിയിച്ചു.




