Business Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 5.38 കോടിരൂപ


ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ആഗസ്റ്റ് 11 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,38,89,765 രൂപ. 1കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 41 കിലോഗ്രാം 65 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 4, അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു .
പി എൻ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഇ ഭണ്ഡാരങ്ങൾ വഴി

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,71,464 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 19,828 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐഇ ഭണ്ഡാരം വഴി 1,93,793രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 4,270 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 55,548 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,14, 874 രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *