
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറും ഇൻ്റർനാഷണൽ ഐഡിയ (International IDEA) കൗൺസിൽ ഓഫ് മെമ്പർ സ്റ്റേറ്റ്സ് ചെയർമാനുമായ ഗ്യാനേഷ് കുമാർ കോസ്റ്റാറിക്കയുടെ ഇന്ത്യയിലെ അംബാസഡർ നെസ്റ്റർ ഗബ്രിയേൽ ബാൾട്ടോഡാനോ വർഗാസുമായി ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ കൂടിക്കാഴ്ച നടത്തി.
IICDEM 2026-ൽ മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യോജിച്ച് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.




