ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണറും ഇൻ്റർനാഷണൽ ഐഡിയ (International IDEA) കൗൺസിൽ ഓഫ് മെമ്പർ സ്റ്റേറ്റ്സ് ചെയർമാനുമായ ഗ്യാനേഷ് കുമാർ കോസ്റ്റാറിക്കയുടെ ഇന്ത്യയിലെ അംബാസഡർ നെസ്റ്റർ ഗബ്രിയേൽ ബാൾട്ടോഡാനോ വർഗാസുമായി ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ കൂടിക്കാഴ്ച നടത്തി. IICDEM 2026-ൽ മുന്നോട്ടുവച്ച കാഴ്ചപ്പാടിന് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി യോജിച്ച് Read More…
Tag: election commision
കസാഖ്സ്ഥാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്റർനാഷണൽ ഐഡിയ (International IDEA) അംഗരാജ്യങ്ങളുടെ കൗൺസിൽ ചെയർമാനുമായ ജ്ഞാനേഷ് കുമാർ ചൊവ്വാഴ്ച ന്യൂഡൽഹിയിലെ നിർവാചൻ സദനിൽ ഇന്ത്യയിലെ കസാഖ്സ്ഥാൻ അംബാസഡർ അസമത് യെസ്കരായേവുമായി കൂടിക്കാഴ്ച നടത്തി. ഐ.ഐ.സി.ഡി.ഇ.എം (IICDEM) 2026-ൽ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അനുസൃതമായി ജനാധിപത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു വിഭാഗവും യോഗത്തിൽ വീണ്ടും ഉറപ്പിച്ചു. തിരഞ്ഞെടുപ്പ് മാനേജ്മെന്റിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന മേഖലയിലും സഹകരണം വിപുലീകരിക്കുന്നതിനായി അടുത്ത് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയിലെത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട Read More…
നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം എസ്ഐആർ നടപടികളുടെ പുരോഗതിയും പരിശോധിക്കും. വൈകുന്നേരം 5.30ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നാളെ ഗ്യാനേഷ് കുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും, ഡിജിപി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച അദ്ദേഹം വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ടെന്ന് Read More…
നിയമസഭാ തെരഞ്ഞെടുപ്പ് വിഷുവിന് ശേഷം? മാർച്ച് രണ്ടാംവാരത്തിൽ പ്രഖ്യാപനം സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് രണ്ടാംവാരത്തിൽ ഉണ്ടാകുമെന്ന് സൂചന. മാർച്ച് അഞ്ചിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം സന്ദർശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ സംസ്ഥാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തും. മാർച്ച് 12ഓടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ രണ്ടാം പകുതിയോടെ, വിഷുവിന് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണ് സൂചന. ഇത്തവണയും ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് Read More…
എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ Read More…
റീല്‍സ്, വാട്സ്ആപ്പ് ഗ്രൂപ്പ് നിരീക്ഷണം കര്‍ശനമാക്കി; സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കുന്ന റീല്‍സുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചര്‍ച്ചകളും നിരീക്ഷിക്കാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍, അനിമേഷനുകള്‍, ഇമേജ് കാര്‍ഡുകള്‍ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗണ്‍സ്‌മെന്റുകളില്‍ Read More…
മാനദണ്ഡങ്ങള്‍ ലംഘിച്ചു; 474 പാർട്ടികൾ പുറത്ത്, രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ നിന്നും 474 പാര്‍ട്ടികളെ കുടി ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയാണ് കമ്മീഷന്‍ പുതുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 9 ന് 334 രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് 474 പാര്‍ട്ടികളെ കുടി ഒഴിവാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി 6 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെന്ന മാനദ്ധണ്ഡമാണ് പട്ടിക പുതുക്കലിന്റെ അടിസ്ഥാനം Read More…
അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; സംസ്ഥാനത്ത് നിന്ന് ഏഴ് പാര്‍ട്ടികള്‍ പട്ടികയില്‍
ന്യൂഡല്‍ഹി: രജിസ്‌ട്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന്, അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളെ (അണ്‍ റെക്കഗ്നൈസ്ഡ് പാര്‍ട്ടി) പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ തുടര്‍ച്ചയായി ആറു വര്‍ഷം ഒരു തെരഞ്ഞെടുപ്പില്‍ പോലും ഈ പാര്‍ട്ടികള്‍ മല്‍സരിച്ചിട്ടില്ലെന്നും ഈ പാര്‍ട്ടികളുടെ ആസ്ഥാനത്തിന് മേല്‍വിലാസവുമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തുനിന്ന് ഏഴ് പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള ( ബോള്‍ഷെവിക്) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ Read More…
തദ്ദേശ വോട്ടര്‍ പട്ടിക: സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, സിപിഐ, ബിജെപി തുടങ്ങിയ പാര്‍ട്ടികളാണ് കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് ഏഴാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ച് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള സമയപരിധി നീട്ടുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയപരിധി ഈ മാസം 25 വരെയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ Read More…
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 9ന്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം ഏഴിന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആയിരിക്കും. തെരഞ്ഞെടുപ്പ് ഫലം പോളിങ് ദിനമായ സെപ്റ്റംബര്‍ 9 ന് തന്നെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 74 കാരനായ ധന്‍കര്‍ ഉപരാഷ്ട്രപതി പദവി രാജിവെച്ചത്. എന്നാല്‍ Read More…






