ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ ശ്രീമതി ശോഭ സുരേന്ദ്രന്റെ വീടിനു സമീപം നടന്ന ബോംബാക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപി പ്രവർത്തകരെയോ ഭയപ്പെടുത്താനാവില്ല ക്രമസമാധാനം നിലനിർത്താൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ രാജി വെച്ച് പോവുകയാണ് നല്ലത് എന്ന് ബിജെപി മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭസുരേന്ദ്രന്റെ വീടിനു നേരെ സ്ഫോടക വസ്‌തു എറിഞ്ഞതിൽ പ്രതിഷേധിച്ചു ബിജെപി സിറ്റി ജില്ലാ കമ്മറ്റി യുടെ നേതൃതത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ യോഗം ബിജെപി മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്യക്ഷത വഹിച്ചു,ബിജെപി സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു ആമുഖ പ്രഭാഷണം നടത്തി,സംസ്ഥാന സെക്രട്ടറി എ നാഗേഷ് സമാപന പ്രസംഗം നടത്തി ജില്ലാ ജനറൽ സെക്രട്ടറി മാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി ജില്ലാ നേതാക്കളായ വിജയൻ മേപ്രത്ത് സുധീഷ് മേനോത്ത് പറമ്പിൽ സർജു തൊയക്കാവ്,ഡോ വി ആതിര, പൂർണിമ സുരേഷ്, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ ഉപ്പത്ത്, എന്നിവർ പ്രസംഗിച്ചു, സൗമ്യ സലേഷ്, ദിനേഷ്‌കുമാർ കെ. പ്രവീൺ, വിപിൻ ഐനിക്കുന്നത്എന്നിവർ നേതൃത്വം നൽകി





