തൃശൂർ: ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 2500-ലധികം വിദ്യാർത്ഥികളെ ആദരിക്കുന്ന “എംപിയുടെ സ്‌നേഹാദരം” അനുമോദന ചടങ്ങ് തൃശൂർ ടൗൺഹാളിൽ നടന്നു.
ചടങ്ങ് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും വിജയത്തിന് അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്ക് യുവതലമുറയുടെ വിദ്യാഭ്യാസ നേട്ടങ്ങൾ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, സുജയ് സേനൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂർണിമ സുരേഷ്, സുധീഷ് മേനോൻത്ത്പ്പറമ്പിൽ, സൗമ്യ സലീഷ്, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
കൗൺസിലർമാരായ മുംതാസ് താഹ, അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, എസി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, ന്യൂനപക്ഷ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻസ്, വിപിൻ ഐനിക്കുന്നത്, നിജി കെ ജി, ശീതൾ രാജ്, പ്രിയ അനിൽ, സീന ശശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അനുമോദന ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉപഹാരങ്ങളും മൊമെൻ്റോകളും നൽകി ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വൻ പങ്കാളിത്തമാണ് പരിപാടിയുടെ പ്രധാന ആകർഷണമായത്.





