
കോഴിക്കോട് : സന്മാർഗ റസിഡൻസ് അസോസിയേഷൻ ചെറോട്ട് വയലിൽ തപാൽ വകുപ്പ് കാലിക്കറ്റ് നോർത്ത് സബ് ഡിവിഷൻ്റെ സഹകരണത്തോടെ
ആധാർ മേള സംഘടിപ്പിച്ചു.
നടക്കാവ് വാർഡ് കൗൺസിലർ അഗ്നിവേശ് എസ് ചേറോത്ത് ഉദ്ഘടനം ചെയ്തു. സന്മാർഗ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു.
പോസ്‌റ്റ് മാസ്റ്റർ. എം. പി .ഷിൽജ കാലിക്കറ്റ് നോർത്ത് സബ് ഡിവിഷൻ മെയിൽ ഓവർസിയർ പി.വി. ആഷിക് റഹ്മാൻ, സന്മാർഗ സെക്രട്ടറി പി. ബാബു, വൈസ് പ്രസിഡണ്ടുമാരായ സുനില ശശി, സോയ അനീഷ്, സെക്രട്ടറി ജിത ദിനിലേഷ്, ടിപി മിനി, ബിന്ദു ഷൈജു, തുടങ്ങിയവർ പ്രസംഗിച്ചു.




