മണിപ്പൂരിലെ പടിഞ്ഞാറെ ഇംഫാൽ ജില്ലയിൽ സുരക്ഷാസേന നടത്തിയ രണ്ട് പ്രത്യേക ഓപ്പറേഷനുകളിൽ 20ഓളം തോക്കുകളും വെടിക്കോപ്പുകളും പിടികൂടി.
ലാംഫെൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാംഗോൾ മലനിരകളിൽ നടത്തിയ പരിശോധനയിലാണ് 16 ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്.
പിടിച്ചെടുത്ത ആയുധങ്ങളിൽ പത്ത് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു .303 റൈഫിൾ, ഡിറ്റണേറ്റർ, അഞ്ച് ലൈവ് റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.
ആയുധശേഖരവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.





