Kerala News Politics

ബിജെപിക്ക് പുതിയ ടീം; നാല് ജനറല്‍ സെക്രട്ടറിമാരില്‍ എസ് സുരേഷും; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുടുതല്‍ പ്രാതിനിധ്യമുള്ള പട്ടികയില്‍ വി മുരളീധരന്‍ പക്ഷത്തെ നേതാക്കളെ വെട്ടിനിരത്തിയെന്ന ആക്ഷേപം ഉയര്‍ന്നു. ജനറല്‍ സെക്രട്ടറിമാരായിരുന്ന മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറിനെയും എന്‍ സുധീറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റി.

ഡോ, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, അഡ്വ. പി സൂധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുല്‍ സലാം, ആര്‍ ശ്രീലേഖ, കെ സോമന്‍, അഡ്വ. കെകെ അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

കോഴിക്കോട് മേഖല അധ്യക്ഷനായി അഡ്വ. കെ ശ്രീകാന്ത്, പാലക്കാട് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, എറണാകുളം എന്‍ നാഗേഷ്, ആലപ്പുഴ എന്‍ ഹരി, തിരുവനന്തപുരം ബിബി ഗോപകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

സെക്രട്ടിറമാര്‍: പത്തനംതിട്ട- അശോകന്‍ കുളനട, കണ്ണൂര്‍- കെ രഞ്ജിത്ത്, എറണാകുളം – രേണു സുരേഷ്, തിരുവന്തപുരം- വിവി രാജേഷ്, ആലപ്പുഴ- അഡ്വ. പന്തളം പ്രതാപന്‍, എറണാകുളം- ജിജി ജോസഫ്, ആലപ്പുഴ- എംവി ഗോപകുമാര്‍, തിരുവനന്തപുരം – പൂന്തുറ ശ്രീകുമാര്‍, ഇടുക്കി- പി ശ്യാം രാജ്, തിരുവനന്തപുരം- എംപി അഞ്ജന രഞ്ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *