തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷം മാർച്ച് 6 മുതൽ 29 വരെയും രണ്ടാം വർഷം മാർച്ച് 3 മുതൽ 26 വരെയും പരീക്ഷകൾ നടക്കും. മൂല്യനിർണയം ഏപ്രിൽ 8 മുതൽ 25 വരെ നടക്കും, മെയ് മൂന്നാം ആഴ്ചയിൽ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21വരെ, ജനുവരി 20 മുതൽ 30 വരെ ഐടി മോഡൽ പരീക്ഷയും, ഫെബ്രുവരി ഒന്നുമുതൽ 14 വരെ ഐടി പൊതു പരീക്ഷയും നടത്തും.
Related Articles
പൂരം കലങ്ങിയതിൽ ദേവസ്വം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ തെരുവിലിറങ്ങും : വി.മുരളീധരൻ
തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. Read More…
ബിജെപി ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ:ബിജെപി ജില്ലാ കമ്മിറ്റി ഓണാഘോഷം നമോ ഭവനിൽ വെച്ച് നടന്നു. കുമ്മനം രാജേട്ടൻ ഓണാഘോഷ പരിപാടികൾ ചെയ്തു.സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ അനൂപ് ശങ്കർ,കൂടിയാട്ടം കലാകാരൻ ജി വേണു എന്നിവർക്ക് കുമ്മനം രാജശേഖരൻ ഓണക്കോടി നൽകി ആദരിച്ചു. ബിജെപി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പൂക്കള മത്സരവും നടന്നു. എല്ലാവർക്കും ഓണക്കോടിയും ഓണസദ്യയും നൽകിയാണ് ഓണാഘോഷം സമാപിച്ചത്.ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ബി രാധാകൃഷ്ണമേനോൻ, കെ.പി സുരേഷ്, കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ Read More…