Education Kerala News

എംപിയുടെ സ്‌നേഹാദരം; 2500-ലധികം വിദ്യാർത്ഥികളെ അനുമോദിച്ച് സുരേഷ് ഗോപി

തൃശൂർ: ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 2500-ലധികം വിദ്യാർത്ഥികളെ ആദരിക്കുന്ന “എംപിയുടെ സ്‌നേഹാദരം” അനുമോദന ചടങ്ങ് തൃശൂർ ടൗൺഹാളിൽ നടന്നു.ചടങ്ങ് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും വിജയത്തിന് അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്ക് യുവതലമുറയുടെ വിദ്യാഭ്യാസ നേട്ടങ്ങൾ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് Read More…

Kerala News

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഗൾഫിൽ ഇന്നത്തെ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. പരീക്ഷകൾ ഈ മാസം 30-ന് അവസാനിക്കും. സംസ്ഥാനത്താകെ 3031 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 വിദ്യാർത്ഥികളും, ലക്ഷദ്വീപിൽ 386 വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ മൂലം ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചു. അതോടൊപ്പം, ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ Read More…

Kerala News

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ ആരംഭിക്കും; പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളും ആവേശവും നിറച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടക്കം കുറിക്കും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഹയർ സെക്കൻഡറിയിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരുമാണ് പരീക്ഷയ്ക്ക് എത്തുന്നത്. ഗൾഫ് മേഖലയിലെയും Read More…

Kerala News

എസ്എസ്എല്‍സി–പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം; ഫലം മെയ് മൂന്നാം വാരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച് 30നാണ് പരീക്ഷകൾ സമാപിക്കുക. സംസ്ഥാനത്താകെ 3031 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താംക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7ന് ആരംഭിച്ച് 28ന് സമാപിക്കും. Read More…

International News

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന എസ്‌എസ്‌എൽസി പരീക്ഷയും ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗൾഫിലെയും കേരളത്തിലെയും ചില വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ പരിഗണിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകരുടെ Read More…

Kerala News

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി Read More…

Kerala News

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 Read More…

Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭാ 2025 എന്ന പേരിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവ് നൽകി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടിയായ ശ്രീ സുരേഷ് ഗോപി വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകിയ ആദരിച്ചു.ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ശ്രീ ജയരാജ് ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ Read More…

Kerala News

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.5% വിജയം, 61449 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.  424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.  കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയം ശതമാനം 0.1 കുറവാണ്. കഴിഞ്ഞവര്‍ഷം വിജയശതമാനം 99.69 ആയിരുന്നു. എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം. Read More…

Kerala News

എസ്എസ്എൽസി ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം നാളെ (2025 മേയ് 9) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആകെ 4,27,021 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. എസ്എസ്എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക Read More…