തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വിജയം ശതമാനം 0.1 കുറവാണ്. കഴിഞ്ഞവര്‍ഷം വിജയശതമാനം 99.69 ആയിരുന്നു.
എല്ലാ വിഷയത്തിലും 61449 പേര്‍ എ പ്ലസ് നേടി. പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. റവന്യൂ ജില്ലകളില്‍ ഏറ്റവുമധികം വിജയം നേടിയത് കണ്ണൂര്‍, 99.87 ശതമാനം. കുറവ് തിരുവനനന്തപുരം.ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 4115 വിദ്യാര്‍ഥികള്‍. മൊത്തം 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.





