Kerala News

താമര പേടിയിൽ എൽഡിഎഫ് സർക്കാർ

സംസ്ഥാന സ്കൂൾ കലോത്സവ വേദികൾക്ക് നൽകിയിട്ടുള്ള 25 പൂക്കളുടെ പേരിൽ നിന്നും ദേശിയ പുഷ്പമായ താമരയെ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്.

25 പൂക്കളുടെ പട്ടിക തയ്യാറാക്കിയിട്ടും അതിൽ താമര ഉൾപ്പെടുത്താത്തത് “വിവാദം ഭയന്നാണെന്ന” സംഘാടക സമിതിയുടെ വിശദീകരണം സാംസ്കാരിക കേരളത്തിന് ഒട്ടും ചേർന്നതല്ല. കലയും സംസ്കാരവും ആഘോഷിക്കുന്ന വേദികളിൽ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലർത്തുന്നത് വരുംതലമുറയ്ക്ക് നൽകുന്ന തെറ്റായ സന്ദേശമാണ്. സാംസ്കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് അത്യന്തം അപകടകരമാണ്. ‘വിദ്യാരംഗം’ മാസികയുടെ ലോഗോയിൽ നിന്ന് താമര നീക്കം ചെയ്തത് മുതൽ ആരംഭിച്ച നീക്കങ്ങൾ എതിർക്കപ്പെടുക തന്നെ ചെയ്യും .ഇത്തരം നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്തിരിയണം. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *