India Job Kerala News Politics Technology

26 നഗരങ്ങളിൽ സർവീസുമായി രാജ്യത്തെ മെട്രോ ശൃംഖല 1,200 കിലോമീറ്ററിലേക്ക്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ മെട്രോ ശൃംഖലയുടെ വിപുലീകരണം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014-ൽ അഞ്ച് നഗരങ്ങളിലായി 248 കിലോമീറ്റർ മാത്രമായിരുന്ന മെട്രോ പാത ഇന്ന് 26 നഗരങ്ങളിലായി ഏകദേശം 1,200 കിലോമീറ്ററായി വികസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിദിനം ഒരു കോടിയിലധികം ആളുകൾ മെട്രോ സർവീസുകളെ ആശ്രയിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

മെട്രോ ശൃംഖലയുടെ വികസനം യാത്രാസമയം കുറയ്ക്കുന്നതിനും കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയം വർധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി നഗരവികസനം സാധ്യമാക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ മാറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *