Education Kerala News

ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.

Education Kerala News

2025ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025ലെ എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷം മാർച്ച് 6 മുതൽ 29 വരെയും രണ്ടാം വർഷം മാർച്ച് 3 മുതൽ 26 വരെയും പരീക്ഷകൾ നടക്കും. മൂല്യനിർണയം ഏപ്രിൽ 8 മുതൽ 25 വരെ നടക്കും, മെയ് മൂന്നാം ആഴ്ചയിൽ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21വരെ, ജനുവരി 20 മുതൽ Read More…