Business Economy India Kerala News Politics

കർണാടകയുടെ ഊർജമേഖലയ്ക്ക് കരുത്തേകാൻ ഭൂഗർഭ എൽപിജി സംഭരണ കേന്ദ്രം

കർണാടകയുടെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മംഗളൂരുവിൽ ഭൂഗർഭ എൽപിജി സംഭരണ കേന്ദ്രവും ബെംഗളൂരുവിൽ ദേവനഗൊന്തി മാർക്കറ്റിങ് ടെർമിനലും ഒരുങ്ങുന്നു.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനായി (HPCL) മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ് (MEIL) മംഗളൂരുവിലെ ഭൂഗർഭ സംഭരണ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) സംഭരിക്കുന്നതിനായി ഭൂഗർഭ കാവേണുകൾ നിർമിക്കുന്നത്.

ഇന്ധനം സുരക്ഷിതമായി സംഭരിക്കുന്നതിനായി പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന മനുഷ്യനിർമിത ഭൂഗർഭ അറകളാണ് കാവേണുകൾ. സാധാരണ ഗോഡൗണുകളിൽനിന്നും യുദ്ധകാല ബങ്കറുകളിൽനിന്നും വ്യത്യസ്തമായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *