രാജ്യത്ത് വീണ്ടും ഗാർഹിക പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 29 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 942 രൂപ വിലയായി. കോഴിക്കോട് ഒരു സിലിണ്ടറിന് 950.50 രൂപയാണ് വില. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതകവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസം ഏഴിന് 60 രൂപയാണ് സിലിണ്ടറിന് വര്‍ധിപ്പിച്ചത്. മുമ്പ് എല്‍പിജി വാണിജ്യ സിലിണ്ടറിന് 42 രൂപ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക പാചക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചതോടെ Read More…
Tag: LPG
വാണിജ്യ എൽപിജി സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചു
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് 42 രൂപ വർധിപ്പിച്ചു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. പുതുക്കിയ നിരക്ക് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഡൽഹിയിൽ 3,071.50 രൂപയിൽ നിന്ന് 3,113.50 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് പ്രധാനമായും ഈ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില 913 രൂപയായി തുടരും. Read More…
വാണിജ്യ സിലിണ്ടർ വില വർധന: ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചു
വാണിജ്യ സിലിണ്ടറിൻ്റെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂട്ടി. ചായക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് വര്‍ധിപ്പിച്ചത്. ഒരു ചായക്ക് ഇനി മുതല്‍ 16 രൂപയാണ് വില. കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളേയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്.ഊണിന് ഇനി മുതല്‍ 120 രൂപയാണ് വില. നോണ്‍ വെജ് വിഭവങ്ങളുടേയും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനിടെ ഇന്ധനവില വര്‍ധിപ്പിക്കാനാണ് പൊതുമേഖല എണ്ണ Read More…
ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം
പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം. ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നൽകി. ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്. പുലർച്ചെ 5 മണി മുതൽ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും നൽകി. 3500ലേറെ പേർ പങ്കെടുത്തു. രാവിലെ പത്തു മണി Read More…
പശ്ചിമേഷ്യൻ സംഘർഷം: ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധനവും എൽപിജിയും മതിയായ തോതിൽ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രശ്നങ്ങൾ ഏത് നിമിഷവും ഉണ്ടാകുമെന്ന് കരുതി പെട്ടെന്നുള്ള വാങ്ങൽ ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ വിവരപ്രകാരം മേയ് 2-ന് 47 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു. രാജ്യത്തെ പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ-ഡീസൽ മുതലായവ രാജ്യത്ത് സ്റ്റോക്കുണ്ട്. എൽപിജി വിതരണം മുൻഗണന നൽകി തുടരുന്നതിനൊപ്പം പൊതുമേഖല ഓയിൽ കമ്പനികൾ 10,000-ത്തിലധികം Read More…
വാണിജ്യ സിലിണ്ടര്‍ വില വര്‍ധന: മെയ് ആറിന് ഹോട്ടലുടമകളുടെ പ്രതിഷേധം
വാണിജ്യ ഗ്യാസ് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഹോട്ടലുകള്‍ അടച്ചിടാന്‍ തീരുമാനമായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനമായത്.
വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന
വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ എൽപിജി സിലിണ്ടറിൻ്റെ വില വർധിപ്പിച്ചു. 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിൻ്റെ വില 3,071.50 രൂപയായി ഉയർന്നു. മുമ്പ് സിലിണ്ടറിന് 2,078.50 രൂപയായിരുന്നു വില. മാർച്ച് 1-ന് ₹114.50യും ഏപ്രിൽ 1-ന് ₹195.50യും വർധിപ്പിച്ചതിന് പിന്നാലെ ഇത് മൂന്നാമത്തെ തവണയാണ് തുടർച്ചയായി എൽപിജി സിലിണ്ടറിന് വില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള ആഗോള ഇന്ധനവില ഉയർച്ചയാണ് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാണിജ്യ എൽപിജി വില Read More…
പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യാൻ നിർദ്ദേശം
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യവ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ Read More…
പശ്ചിമേഷ്യൻ സംഘർഷം: ഇന്ധനവിതരണം സാധാരണ നിലയിലെന്ന് കേന്ദ്രം
ന്യൂ ഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ തുടർന്ന് ഇന്ത്യ സർക്കാർ വിവിധ പ്രധാന മേഖലകളിൽ ജാഗ്രതയും തയ്യാറെടുപ്പും ശക്തമാക്കി. രാജ്യത്ത് എൽപിജി വിതരണം സാധാരണ നിലയിൽ തുടരുകയാണെന്നും ഏപ്രിൽ 11ന് മാത്രം 52.3 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തതായും ഊർജ മന്ത്രാലയം അറിയിച്ചു. എവിടെയും വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൗരന്മാർ സാഹചര്യങ്ങൾ മനസിലാക്കി അനാവശ്യ സിലിണ്ടറുകൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി രാജ്യത്തുടനീളം Read More…
പൈപ്പ് ഗ്യാസ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയില്‍ പുതിയ മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പൈപ്പ്ഡ് നാചുറല്‍ ഗ്യാസ് (പിഎന്‍ജി) സൗകര്യമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പുതിയ കണക്ഷനിലേക്ക മാറിയില്ലെങ്കില്‍ എല്‍പിജി സിലിണ്ടര്‍ വിതരണം നിര്‍ത്താനാണ് പുതിയ ഉത്തരവ്.ഊര്‍ജ സുരക്ഷ നടപ്പിലാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നത്. ഇതുവഴി ഒറ്റ ഇന്ധന സ്രോതസ്സ് ഒഴിവാക്കാനും കഴിയും. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് പുതിയ നീക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധിയെ അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന് പെട്രോളിയം Read More…



