
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 155 രൂപ കുറഞ്ഞതോടെ ഒരു പവൻ്റെ (8 ഗ്രാം) വില 1,240 രൂപയായി ഇടിഞ്ഞു. ഇതോടെ ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമായിട്ടുണ്ട്.
ഇന്നത്തെ നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 13,215 രൂപയും ഒരു പവന് 1,05,720 രൂപയുമാണ് വില.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10,855 രൂപയും ഒരു പവന് 86,840 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളിയുടെ വില ഗ്രാമിന് 235 ആയി മാറ്റമില്ലാതെ തുടരുകയാണ്. 8 ഗ്രാം വെള്ളിക്ക് 1,880 രൂപയാണ് വില.




