Kerala News

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന: മെയ് ആറിന് ഹോട്ടലുടമകളുടെ പ്രതിഷേധം


വാണിജ്യ ഗ്യാസ് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഹോട്ടലുകള്‍ അടച്ചിടാന്‍ തീരുമാനമായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *