പശ്ചിമബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ ക്രമക്കേടിനെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ നാളെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മഗ്രത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചത്.
ഏപ്രില്‍ 29നായിരുന്നു രണ്ട് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടന്നത്. അന്ന് തന്നെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് റിട്ടേണിങ് ഓഫീസര്‍മാരും ഒബസര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്ത് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷനില്‍ നിന്ന് അനുമതി നേടിയത്.
ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.





