Kerala News

കേരളത്തിലെ ഉത്സവങ്ങളെ സംരക്ഷിക്കാൻ കേരള നിയമസഭയിൽ ഒരുമിച്ചൊരു നിയമം ഉണ്ടാക്കണംകെ സുരേന്ദ്രൻ

മദനി വിഷയം മുതൽ വഖഫ് നിയമ ഭേദഗതിയ്ക്കെതിരെ വരെ ഒരുമിച്ച് നിന്ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയവർ കേരളത്തിലെ ഉത്സവങ്ങളെ സംരക്ഷിക്കാൻ കേരള നിയമസഭയിൽ ഒരുമിച്ചൊരു നിയമം ഉണ്ടാക്കണമെന്ന് ശ്രീ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.നിയമനിർമ്മാണത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്സവങ്ങളെ സംരക്ഷിക്കാൻ ശബരിമല മോഡൽ സമരത്തിനിറങ്ങാൻ ബിജെപി മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്സവങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി തൃശ്ശൂർ തെക്കേ ഗോപുര നടയിൽ നടത്തിയ ഉത്സവ രക്ഷാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *