Culture Kerala

രാജ്യാന്തര വനിത ചലച്ചിത്രമേള 13ന് സമാപിക്കും

കൊച്ചി: അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള 13ന്  സമാപിക്കും.  സ്ത്രീകളെ എല്ലാ മേഖലയിലും മുന്നോട്ട് കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള സ്ത്രീപക്ഷ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
 സവിത
 തീയേറ്ററിൽ ഇന്നു രാവിലെ 9.30 ന് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2018 – ൽ പ്രദർശിപ്പിച്ച സുമിത്ര പെരീസ് സംവിധാനം ചെയ്ത ശ്രീലങ്കൻ മൂവി ‘ദ ട്രീ ഗോഡസ്സ് ’ , 9.45 ന് സംഗീത തിയേറ്ററിൽ ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022 – ൽ പ്രദർശിപ്പിച്ച സ്പാനിഷ് മൂവിയായ ക്ലോഡിയ സാൻ്റ്- ലൂസിൻ്റെ  ‘ദ റെലം ഓഫ് ഗോഡ് ‘ , ഉച്ചയ്ക്ക് 12.00 ന് സവിത തീയേറ്ററിൽ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ക്യു ഹുഗോ അവാർഡ് ലഭിച്ച വനൂരി കഹിയുടെ ‘റഫീക്കി’, 12.15 ന് സംഗീത തീയേറ്ററിൽ 2023 ഹംബർഗ്‌ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ഫിലിം കാറ്റഗറി അവാർഡ് നേടിയ ഇസബെൽ ഹെർഗുവേരയുടെ ആനിമേഷൻ ചിത്രം ‘സുൽത്താനാസ് ഡ്രീം’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
വൈകുന്നേരം 3 ന് സവിത തിയേറ്ററിൽ 2023 ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സിനിമാറ്റോ ഗ്രഫിക്കുള്ള അവാർഡ് ലഭിച്ച ആലിസ് റോർവേച്ചർ സംവിധാനം ചെയ്ത ‘ലാ ചിമേര’ , അതേസമയം സംഗീത തീയേറ്ററിൽ 2023 കാർലോവി വേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  പ്രദർശിപ്പിച്ച കാമില റോഡ്രിഗസ് ട്രയാനയുടെ ചിത്രം‘ ദ സോങ് ഓഫ് ദ ഓരിക്കൻടൂറി ‘  സിനിമകളും പ്രദർശിപ്പിക്കും.
രാത്രി 7.00 മണിക്ക് സവിത തീയേറ്ററിൽ 2023 സറയേവോ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിമിനുള്ള അവാർഡ് നേടിയ എലീൻ നവേരിയാനി സംവിധാനം ചെയ്ത ‘ബ്ലാക്ക് ബേർഡ് ബ്ലാക്ക് ബേർഡ് ബ്ലാക്ക് ബെറി’, 7.15 ന് സംഗീത തിയേറ്ററിൽ 2023 ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് സ്ക്രീൻപ്ലേയ്ക്ക് അവാർഡ് ലഭിച്ച അംഗേല ഷാനിലെക് സംവിധാനം പെയ്ത ‘മ്യൂസിക് ‘സിനിമയും പ്രദർശിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *