മഴക്കാലത്തിനോട് അനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ, ചാലക്കുടി, നാട്ടിക, ഇരിങ്ങാലക്കുട സർക്കിളുകളിലെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 60 ഓളം പരിശോധനകളാണ് പൂർത്തിയാക്കിയത്. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ഒൻപത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നാല് റെക്ടിഫിക്കേഷൻ നോട്ടീസുകളും, ഒരു ഇമ്പ്രൂവ്മെൻ്റ് നോട്ടീസും അധികൃതർ കൈമാറിയിട്ടുണ്ട്. കൂടാതെ, വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വിവിധയിടങ്ങളിൽ നിന്നായി 15 സാമ്പിളുകൾ ശേഖരിച്ച് Read More…
Tag: hotel
വാണിജ്യ സിലിണ്ടർ വില വർധന: ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചു
വാണിജ്യ സിലിണ്ടറിൻ്റെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂട്ടി. ചായക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് വര്‍ധിപ്പിച്ചത്. ഒരു ചായക്ക് ഇനി മുതല്‍ 16 രൂപയാണ് വില. കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളേയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്.ഊണിന് ഇനി മുതല്‍ 120 രൂപയാണ് വില. നോണ്‍ വെജ് വിഭവങ്ങളുടേയും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനിടെ ഇന്ധനവില വര്‍ധിപ്പിക്കാനാണ് പൊതുമേഖല എണ്ണ Read More…
വാണിജ്യ സിലിണ്ടര്‍ വില വര്‍ധന: മെയ് ആറിന് ഹോട്ടലുടമകളുടെ പ്രതിഷേധം
വാണിജ്യ ഗ്യാസ് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഹോട്ടലുകള്‍ അടച്ചിടാന്‍ തീരുമാനമായത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 19 കിലോ ഭാരമുള്ള എല്‍പിജി വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനമായത്.
എൽപിജി സിലിണ്ടർ ക്ഷാമം: ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ
മുംബൈ, ബെംഗളൂരു, കൊൽക്കത്ത ഉൾപ്പെടെ പല നഗരങ്ങളിലും വിതരണം തടസപ്പെട്ടു ഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കമർഷ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാത്തതിനാൽ ചില ഭക്ഷണശാലകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചതായി ഹോട്ടൽ സംഘടനകൾ അറിയിച്ചു. മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എൽപിജി വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നതായാണ് റെസ്റ്റോറന്റ് അസോസിയേഷനുകൾ പറയുന്നത്. സാധാരണയായി Read More…
കൊറ്റംകുളം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ പാർക്കിംഗ് ഏരിയയിൽ വച്ച് ആക്രമണം ; പ്രതി സെമീർ റിമാന്റിൽ
കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുൻ വശം പാർക്കിംഗ് ഏരിയയിൽ വച്ച 23-4-2025 തിയ്യതി രാത്രി 11.30 മണിക്ക് കൊറ്റംകുളം സ്വദേശിയായ , മതിലകത്ത് വീട്ടിൽ സിജിൽ, 34 വയസ്സ് എന്നയാളെ സ്ത്രീകളടക്കമുള്ള തന്റെ കുടുംബത്തിനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനുള്ള വിരോധത്താൽ കാറിന്റെ താക്കോലുപയോഗിച്ച് സിജിലിന്റെ മുഖത്തടിച്ചും ഇത് കണ്ട് തടയാൻ വന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദേഹോപദ്രവമേൽപ്പിക്കുകയും മാനഹാനി വരുത്തിയ സംഭവത്തിന് സെമീർ, 44 വയസ്, കാക്കരാലി വീട്, പൊന്മാനിക്കുടം Read More…





